കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ 2024ലെ ഭരണഭാഷാവാരം ഇന്ന് ആരംഭിക്കും. വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി ചൊല്ലിക്കൊടുക്കുന്ന ഭരണഭാഷാപ്രതിജ്ഞയോടെയാണ് തുടക്കം. തിരക്കഥാകൃത്തും നിർമ്മാതാവും നടനുമായ ശ്യാം പുഷ്‌കരൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസത്തെ പുസ്തകോത്സവം രജിസ്ട്രാർ ഡോ.എ.യു. അരുൺ ഉദ്ഘാടനം ചെയ്യും.
നാളെ ജീവനക്കാർക്കായി സെക്രട്ടേറിയറ്റിലെ ഭാഷാവിദഗ്ദ്ധൻ ഡോ. ആർ. ശിവകുമാർ ക്ലാസ് നയിക്കും. ആറാംതീയതി ഇംഗ്ലീഷ്-വിദേശഭാഷാവിഭാഗം മേധാവി ഡോ. ബൃന്ദ ബാല ശ്രീനിവാസൻ രചിച്ച 'അനിതാഖിലം' എന്ന പുസ്തകം പ്രകാശിപ്പിക്കും. കവിതാപാരായണം, പ്രശ്‌നോത്തരി തുടങ്ങി വിവിധ മത്സരങ്ങളുമുണ്ട്.
ഏഴാംതീയതി നടക്കുന്ന സമാപനസമ്മേളനത്തിൽ കേളരാസാഹിത്യ അക്കാഡമി പുരസ്‌കാരജേതാവ് ഡോ.ആർ. രാജശ്രീ മുഖ്യാതിഥിയാകും.