snehaveedu
ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻ.എസ്.എസും ചേർന്ന് നടപ്പാക്കുന്ന സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി പൂത്തോട്ട സ്വാമി ശാശ്വതികാനന്ദ കോളേജും എസ്.എ.എം. കോളേജ് ഒഫ് എഡ്യൂക്കേഷനും നിർമ്മി​ച്ച രണ്ട് വീടുകളുടെ താക്കോൽദാനം ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മാനേജർ ജി. ദീപക്കും വൈസ് ചാൻസലർ ഡോ. സി.ടി​. അരവിന്ദകുമാറും ചേർന്ന് നിർവഹിക്കുന്നു

കൊച്ചി​: ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എൻ.എസ്.എസും ചേർന്ന് നടപ്പാക്കുന്ന സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ കീഴിലുള്ള സ്വാമി ശാശ്വതികാനന്ദ കോളേജും എസ്.എ.എം കോളേജ് ഒഫ് എഡ്യൂക്കേഷനും നിർമ്മി​ച്ച രണ്ട് വീടുകളുടെ താക്കോൽദാനചടങ്ങ് വൈസ് ചാൻസലർ ഡോ. സി.ടി​. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ .എസ്. ഉല്ലാസ് അദ്ധ്യക്ഷനായി. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എ.ഡി. ഉണ്ണിക്കൃഷ്‌ണൻ മുഖ്യപ്രഭാഷണം നടത്തി.

ചിറ്റിലപ്പള്ളി ഭവനനിർമ്മാണ പദ്ധതി കോ ഓഡിനേറ്റർ ഡോ. എ.പി. സൂസമ്മ രൂപരേഖ അവതരിപ്പിച്ചു. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ മാനേജർ ജി. ദീപക്കും വൈസ് ചാൻസലർ ഡോ. സി.ടി​. അരവിന്ദകുമാറും ചേർന്ന് താക്കോൽദാനം നിർവഹിച്ചു.

ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, മെമ്പർമാരായ എം.കെ. അനിൽകുമാർ, മിനി സാബു, പൂത്തോട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ മാനേജർ ഇ.എൻ. മണിയപ്പൻ, ശാഖാ വൈസ് പ്രസിഡന്റ്‌ അനില സാബു, സെക്രട്ടറി കെ.കെ. അരുൺകാന്ത്, എസ്.എ.എം കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. അനിൽകുമാർ, അക്കാഡമിക് കോർഡിനേറ്റർ സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ കെ.എൻ. ശ്രീകാന്ത്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി​.എസ്. പ്രവീൺ എന്നിവർ സംസാരി​ച്ചു.