 
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വഴി ഭിന്നശേഷിക്കാർക്ക് പ്രത്യേക വാഹനം നൽകി. ഫ്‌ളാഗ് ഓഫ് ചടങ്ങിൽ ഹൈബി ഈഡൻ എംപി, മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ്, ഐ.എം.എ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ആരോഗ്യ പരിചരണങ്ങൾ ലഭ്യമാക്കാനും സ്വയം യാത്ര ചെയ്യാനും മുത്തൂറ്റ് ഫിനാൻസിന്റെ സി.എസ്.ആർ പദ്ധതിയിൽ നൽകുന്ന വാഹനം വഴി സാധിക്കും. ഐ.എം.എ കൊച്ചിയുടെ അരികെ പാലിയേറ്റീവ് കെയറിനാണ് വാഹനത്തിന്റെ പ്രവർത്തന, പരിപാലന ചുമതലയെന്ന് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.