anusmaranam-

കൂത്താട്ടുകുളം: അന്തരിച്ച മുൻമന്ത്രി ടി.എം ജേക്കബിന്റെ പതിമൂന്നാമത് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് ജേക്കബ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. എ.ഐ.സി.സി അംഗം ജയ്സൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം പ്രസിഡന്റ് സൈബു മടക്കാലി അദ്ധ്യക്ഷനായി. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആശാ സനൽ സംസ്ഥാന സെക്രട്ടറിമാരായ രാജു പാണാലിക്കൽ, സുനിൽ ഇടപ്പലക്കാട്ട്, ജോഷി കെ. പോൾ, സാജൻ വർഗീസ്, കെ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് എം.എ ഷാജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺസൺ വർഗീസ്, കുഞ്ഞുമോൻ ഫിലിപ്പ്, ലളിത വിജയൻ, സിബി ജോസഫ്, വിജയകുമാരി, അനിത ബേബി, സുനി ജോൺസൺ, എം.സി അജി, ആതിര സുമേഷ്, നെവിൻ ജോർജ്, എം.സി തോമസ്, പി.സി ജോളി,​ എം.ആർ സജീവൻ തുടങ്ങിയവർ പങ്കെടുത്തു. മണ്ണത്തൂർ ആട്ടിൻകുന്ന് പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പുഷ്പാർച്ചനയും നടന്നു.