ആലുവ: ചൂണ്ടി എട്ടേക്കർ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുന്നാളിന്റെ ഭാഗമായി ഒരു ലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുക്കുന്ന ഊട്ടുതിരുന്നാൾ ഇന്ന് നടക്കും. രാവിലെ ആറ് മുതൽ വൈകിട്ട് ഏഴ് വരെ തിരുക്കർമ്മങ്ങൾ നടക്കും. രാവിലെ 9.30ന് ഊട്ടുതിരുന്നാൾ ബലിയർപ്പണത്തിന് വിജയപുരം രൂപതാ സഹായമെത്രാൻ റവ.ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ പിതാവ് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ലാസർ സിന്റോ തൈപ്പറമ്പിൽ വചന പ്രഘോഷണം നടത്തും. ഫാദർ സെബാസ്റ്റ്യൻ വടക്കുംപാടൻ, ഫാ. റെനിൽ തോമസ് ഇട്ടിക്കുന്നത്ത്, ഫാ. എബിൻ വിവേര തെക്കേകണിശ്ശേരി എന്നിവർ സഹകാർമ്മികത്വം വഹിക്കും. രാവിലെ 9.30 മുതൽ രാത്രി എട്ട് വരെ ഊട്ടു നേർച്ച നടക്കും. ഊട്ടുതിരുന്നാളിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതെന്ന് വികാരി ഫാ. റോക്കി കൊല്ലംപറമ്പിൽ പറഞ്ഞു.