ആലുവ: ആലുവ പൊലീസ് സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം അകലെ രാത്രിയുടെ മറവിൽ മൂന്നംഗ സംഘം സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തു. ഐ,എൻ.ടി.യു.സി നേതാവ് കൂടിയായ ഊമൻകുഴിത്തടം പ്രിയദർശനി ലൈനിൽ അഡ്വ. ടി.എസ്. സാനുവിന്റെ മതിലാണ് കഴിഞ്ഞ ദിവസം തർത്തത്. മതിൽ തകർക്കുന്ന ദൃശ്യം സഹതിം ആലുവ പൊലീസിന് കൈമാറിയെങ്കിലും നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്. പൊലീസ് സ്ഥാപിച്ചിട്ടുള്ള കാമറയിലും പ്രതികൾ വാഹനത്തിൽ രക്ഷപ്പെടുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. സമീപത്ത് കെട്ടിടം നിർമ്മിക്കുന്ന കരാറുകാരന്റെ സ്വാധീനത്തിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്നാണ് ആരോപണം. പ്രതികൾക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഹീർ അറിയിച്ചു.