മൂവാറ്റുപുഴ: എം.ജി യൂണിവേഴ്സിറ്റി വോളിബാൾ ചാമ്പ്യൻഷിപ്പ് (ഇന്റർസോൺ സൂപ്പർ ലീഗ്) മത്സരങ്ങൾ ഇന്ന് മുതൽ നവംബർ 3 വരെയുള്ള ദിവസങ്ങളിൽ വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. അങ്കമാലിയിലും അരുവിത്തറയിലും നടന്ന സോൺ മത്സരങ്ങളിൽ നിന്ന് വിജയിച്ച കോളേജ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുക. വോളി ഉത്സവ് 2024 ന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ബൈജു പി.എം നിർവഹിക്കും. പ്രസിഡന്റ് തോമസ് വർഗീസ് അദ്ധ്യക്ഷനാകും. എം.ജി യൂണിവേഴ്സിറ്റി സ്പോർട്സ് ഡയറക്ടർ ഡോ. ബിനു ജോർജ് വർഗീസ് മുഖ്യാതിഥിയാകും. വാഴക്കുളം ഫൊറോന പള്ളി വികാരി ഫാ. ഫ്രാൻസിസ് ആലപ്പാട്ട്, ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഡോ.വിയാനി ചാർളി (കായിക വിഭാഗം വിഭാഗം മേധാവി, സെന്റ് ജോർജ് കോളേജ് അരുവിത്തറ), ഡോ. പ്രിൻസ് കെ. മറ്റം( എഫ്.ഐ.ബി.എ കമ്മീഷണർ), വാഴക്കുളം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും.
എല്ലാദിവസവും വൈകിട്ട് 5.30ന് കളി ആരംഭിക്കും. രണ്ട് കളികളാവും ഒരു ദിവസം ഉണ്ടാവുക. 1942ൽ തുടക്കം കുറിച്ച ഇന്ത്യയിലെ
ഏറ്റവും പഴയ വോളിബാൾ ക്ലബ് ആയ വാഴക്കുളം സെന്റ് ജോർജ് വോളിബാൾ ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ അനേകം ടൂർണമെന്റുകൾ നടന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത്.
ജേക്കബ് ജോസഫ്, ജോജോ വർഗീസ്, ജയകുമാർ
ഭാരവാഹികൾ