spc

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. കേഡറ്റുകളെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. ഡ്രിൽ ഇൻസ്‌ട്രക്ടർ അജിംസ് ആർ. ഒ പൊലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും പൊതു ജനങ്ങൾക്ക്‌ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ എന്തൊക്കെയാണെന്നും കേഡറ്റുകൾക്ക് പരിചയപ്പെടുത്തി. തുടർന്ന് നടന്ന ക്ലാസിൽ സി. ഐ. ബേസിൽ തോമസ് പി.ആർ.ഒ സിബി അച്യുതൻ, എ.എസ്‌.ഐ മുഹമ്മദ്‌ ഹാരിസ് എന്നിവർ കുട്ടികളോട് സംസാരിച്ചു. കേഡ റ്റുകൾക്ക് മധുരം നൽകിയാണ് ഉദ്യോഗസ്ഥർ യാത്രയാക്കിയത്. ഹെഡ് മാസ്റ്റർ ജോഷി എൻ.ഡി, കമ്മ്യൂണിറ്റി പൊലീസ് ഓഫിസർമാരായ സൽവ എം, ശ്രീലക്ഷ്മി എൻ. ആർ, കൗൺസിലിംഗ് അദ്ധ്യാപിക അനുമോൾ പി. ആർ എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ പൊലീസ് സന്ദർശനം നടത്തിയത്.