ആലുവ: ആലുവ ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ മുപ്പതാമത് തവണയും കിരീടം സ്വന്തമാക്കി ആലുവ വിദ്യാധിരാജാ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂൾ. 634 പോയിന്റുകൾ നേടിയാണ് മുപ്പതാമത്തെ വർഷം വിജയ കപ്പ് ഉയർത്തിയത്. യു.പി, എച്ച്.എസ്, എച്ച്.എച്ച്.എസ് എന്നീ വിഭാഗങ്ങളില്ലാം ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കിയാണ് ഓവറോൾ നേടിയത്. യു.പി വിഭാഗത്തിൽ 14 എ ഗ്രേഡും, ഹൈസ്‌കൂൾ വിഭാഗത്തിൽ 50എ ഗ്രേഡും ഹയർസെക്കൻഡറി വിഭാഗത്തിൽ 46 എ ഗ്രേഡും കിരീടത്തിന് മുതൽക്കൂട്ടായി. സംസ്‌കൃതോത്സവത്തിലും 185 പോയിന്റുകൾ നേടി വിദ്യാധിരാജ ഒന്നാമതെത്തി.