kanakaraj

കൊച്ചി: പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ തമിഴ്‌നാട് സ്വദേശി പിടിയിൽ. കന്യാകുമാരി വിളവൻകോട് സ്വദേശി കനകരാജിനെയാണ്(48) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് തൃശൂർ കൊരട്ടി സ്വദേശി മുഹമ്മദ് ജിൻഷാദിൽ നിന്ന് 3.74 ലക്ഷം രൂപയും സുഹൃത്തായ ഷഹനാസിൽ നിന്ന് 1.10 ലക്ഷം രൂപയുമാണ് കൈക്കലാക്കിയത്.
2022ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം.
മാർത്താണ്ഡത്ത് സ്‌കൈടെക്ക് എയർ ട്രാവൽസ് റിക്രൂട്ട്‌മെന്റ് എജൻസി നടത്തുകയാണ് കനകരാജ്. കൊച്ചി കടവന്ത്ര കർഷകറോഡിൽ സമാനരീതിയിൽ പ്രവർത്തിക്കുന്ന ഒഡേലിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് നടത്തിപ്പുകാരായ അനിൽകുമാർ (42), സുനിൽകുമാർ (40) എന്നിവരുമായി ചേർന്നാണ് തട്ടിപ്പ് നടത്തിയത്. കളമശേരിയിലായിരുന്നു അഭിമുഖം. എന്നാൽ വിസ നൽകാതെ കബളിപ്പിച്ചു. വിസ ലഭിക്കാതിരുന്നതോടെ നൽകിയ പണം ഉദ്യോഗാർത്ഥികൾ തിരികെ ആവശ്യപ്പെട്ടു. പണം നൽകിയില്ല. മാർത്താണ്ഡത്തെ സ്ഥാപനത്തിൽ നിന്നുമാണ് കനകരാജിനെ പിടികൂടിയത്. പ്രാഥമികാന്വേഷണത്തിൽ 14 പേരിൽ നിന്ന് ഇവർ പണം കൈക്കലാക്കിയതായി പൊലീസിന് വിവരം ലഭിച്ചു.