sajad-gokul-ramsi

കൊച്ചി: എറണാകുളം എം.ജി റോഡ് എം.ബി മേനോൻ റോഡിലെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കോഴിക്കോട് താമരശേരി അരയൻതോപ്പിൽ സജാദ് (21), കോഴിക്കോട് താമരശേരി നല്ലോടിൽ ഗോഗുൽ (24), മലപ്പുറം പുല്ലൂർ പനയോല റംസി റഹ്മാൻ (20) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയത്. വീടിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന യമഹ ആർ.എക്‌സ് 100 ആണ് പ്രതികൾ മോഷ്ടിച്ചത്. പനമ്പിള്ളി നഗർ ഭാഗത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
എറണാകുളം സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയി,എസ്‌.ഐ.മാരായ സന്തോഷ് കുമാർ, അനൂപ്, സി.പി.ഒമാരായ ഹരീഷ് ബാബു, ഉണ്ണിക്കഷ്ണൻ, ഷിഹാബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടിച്ചത്.