തൃപ്പൂണിത്തുറ: തെക്കൻപറവൂർ പട്ടേൽ മെമ്മോറിയൽ യു.പി സ്കൂളിൽ സർദാർ വല്ലഭഭായ് പട്ടേലിന്റെ 149–ാം ജന്മദിനാഘോഷ പരിപാടികൾ ശാഖായോഗം വൈസ് പ്രസിഡന്റ് ഇ.കെ. അജീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആശാ സോമൻ, പി.ടി.എ വൈസ് പ്രസിഡന്റ് പ്രസീത നോബി, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.