 
കൊച്ചി: കോൺഗ്രസ് അദ്ധ്യക്ഷയും മുൻ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വദിനം ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസിൽ ആചരിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ഇ. തറുവായികുട്ടി, സൈമൺ ഇടപ്പള്ളി, എ.എൽ. സക്കീർ ഹുസൈൻ, അരുൺ ഗോപി, ഷുക്കൂർ. എ.എം, മുഹമ്മദ് ജെറീസ്, ധനു ജി. നായർ, ബെൻസി ബെന്നി, എം. ബാലചന്ദ്രൻ, കെ.കെ. അബൂബക്കർ, ദയ സുനിൽ തുടങ്ങിയവർ സംസാരിച്ചു.