
ചോറ്റാനിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ എരുവേലി കണയന്നൂർ വട്ടപ്പറമ്പിൽ അനന്തരാജി (25)നെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. 17 വയസ് മുതൽ പ്രണയം നടിച്ച് പലസ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു. മുറിപ്പാടുകൾ കണ്ട മാതാവ് ചോദ്യം ചെയ്തപ്പോഴാണ് യുവതി പീഡന വിവരം പറഞ്ഞത്. തുടർന്ന് രക്ഷകർത്താക്കൾ ചോറ്റാനിക്കര സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ, എസ്.എച്ച്.ഒ. മനോജ് കെ.എൻ, എസ്.ഐ. റോയ് എം.വി എന്നിവർ ഉൾപ്പെടുന്ന അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു