y
രാഷ്ട്രീയ ഏകതാ ദിനാചരണം ഡോക്യുമെന്ററി സംവിധായകനും സൊസൈറ്റി രക്ഷാധികാരിയുമായ ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്യുന്നു

ഉദയംപേരൂർ: തണൽ ചാരിറ്റബിൾ സൊസൈറ്റിയും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സർദാർ വല്ലഭായി പട്ടേൽ ജന്മദിനത്തിൽ രാഷ്ട്രീയ ഏകതാദിനം ആചരിച്ചു. ഉദയംപേരൂർ പുത്തൻകാവ് എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് ഡോക്യുമെന്ററി സംവിധായകനും സൊസൈറ്റി രക്ഷാധികാരിയുമായ ബിനുരാജ് കലാപീഠം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ മേരി രാജേന്ദ്രൻ അദ്ധ്യക്ഷയായി.

ശ്രീനാരായണ ലാ കോളേജ് എൻ.എസ്.എസ് കോ ഓർഡിനേറ്റർ രജിത മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഉണ്ണിക്കൃഷ്ണൻ, തണൽ ചാരിറ്റബിൾ സെക്രട്ടറി ബിജു അക്കലക്കാടൻ, ഖജാൻജി ബാലകൃഷ്ണൻ മുട്ടത്തുവെളി, ഒ. സുകുമാരൻ, പി.എസ്. ഷാജി, എൻ.കെ. രാജേന്ദ്രൻ, രാജീവ്‌ ആലുങ്കൽ, കെ.കെ. രാജേഷ്, യൂത്ത് അംഗങ്ങൾ, ശ്രീനാരായണ ലാ കോളേജിലെയും എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.