പറവൂർ: പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കേരളപിറവിദിനത്തോടനുബന്ധിച്ച് ഹോപ്പ് സോഷ്യൽമിഷൻ ഹ്യൂമൻ റൈറ്റ്സ്, പി.ടി.എ എന്നിവയുടെ സംയക്താഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാർത്ഥികൾക്ക് ജീവൻ രക്ഷാമാർഗങ്ങളും സ്വഭാവരൂപീകരണവും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടക്കും. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ബൈജു വിവേകാന്ദൻ അദ്ധ്യക്ഷത വഹിക്കും. ടി.ജെ. കൃഷ്ണൻ, വർക്കിച്ചൻ മേനാച്ചേരി, ടി.എ. സുഭാഷ് എന്നിവർ ക്ലാസെടുക്കും.