kalolsavam-logo

പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി നടക്കുന്ന പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. പുല്ലംകുളം സ്കൂളിലെ പ്രധാന വേദിയായ ഒന്നിൽ രാവിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളുടെ ചെണ്ട, തായമ്പക, മദ്ദളം, യക്ഷഗാനം എന്നിവ നടക്കും. അംബേദ്കർ പാർക്കിലെ വേദി രണ്ടിൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി എന്നീ വിഭാഗങ്ങളുടെ ചവിട്ടുനാടകം, ഓട്ടൻതുള്ളൽ നടക്കും. ഉച്ചയോടെ മത്സരങ്ങൾ പൂർത്തിയാകും. 323 ഇനങ്ങളിലായി 3,200 വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്രുരച്ചത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ മുഴുവൻ മത്സരങ്ങളും വെബ്ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചായിരുന്നു കലോത്സവം. വൈകിട്ട് അഞ്ചിന് സമാപനസമ്മേളനം ഗാനചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യും. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിക്കും. ചെയർപേഴ്സൺ ബീന ശശീധരൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ നിഖില ശശി, പുല്ലംകുളം സ്കൂൾ ഹൈഡ്മിസ്ട്രസ് ടി.ജെ. ദീപ്തി, കെ.വി. രതീഷ് തുടങ്ങിയർ സംസാരിക്കും. ബിഗ്ബോസ് ഫെയിം നാദിറ മെഹ്റിൻ സമ്മാനദാനം നിർവഹിക്കും.