
ആലുവ: ഭാരതത്തിന്റെ പ്രഥമ അഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ ജന്മ ദിനം ബി.ജെ.പിയുടെ നേതൃത്വത്തിൽ ദേശീയ ഏകതാ ദിനമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് ബി.ജെ.പി ആലുവയിൽ സംഘടിപ്പിച്ച കൂട്ടയോട്ടവും സമ്മേളനവും സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ് ഉദ്ഘാടനം ചെയ്തു. റെയിൽവെ കവലയിൽ നടന്ന സമ്മേളനത്തിൽ എ. സെന്തിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് പെരുംപടന്ന ആമുഖ പ്രസംഗം നടത്തി. കെ.ആർ. റെജി, എൻ. ശ്രീകാന്ത്, എ.എസ്. സലിമോൻ, സുനിൽകുമാർ കളരിക്കൽ, രക്നകുമാർ ആലുവ, ബേബി നമ്പേലി, കൃഷ്ണദാസ്, ഒ.എസ്. മണി തുടങ്ങിയവർ പ്രസംഗിച്ചു.