
അങ്കമാലി: മഹിളാ കോൺഗ്രസ് അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേരി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. മഹിള കോൺഗ്രസ് ജില്ലാസെക്രട്ടറി ലിസി പോളി, നഗരസഭാ മുൻ വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, മണ്ഡലം പ്രസിഡന്റുമാരായ ജെസ്റ്റി ദേവസ്സിക്കുട്ടി, രാജമ്മ വാസുദേവൻ, ബ്ലോക്ക് ഭാരവാഹികളായ സ്‌റ്റെല്ല ജോർജ്ജ്, മേരി റാഫേൽ, റാണി ടെല്ലസ്, ഡെൻസി ടോമി, എം.എ. സുലോചന, നിഷ സാജു, മോളി ഡേവിസ്, സിനി മാത്തച്ചൻ എന്നിവർ സംസാരിച്ചു. ഐ.എൻ.ടി.യു.സി. മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടലക്കാട് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ്. അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷനായി. കോതമംഗലത്ത് നടന്ന ജില്ല സ്‌കൂൾ കായികമേളയിൽ വിവിധ ഇനങ്ങളിൽ നാല് സ്വർണ്ണമെഡലുകൾ വീതം കരസ്ഥമാക്കിയ സഹോദരങ്ങളായ ഏയ്ഞ്ചൽ പ്രിൻസൺ, ഏയ്ബൽ പ്രിൻസൺ എന്നിവർക്കും വെള്ളിമെഡൽ കരസ്ഥമാക്കിയ ജോമെറ്റ് മെയ്‌ജോക്കും മൂക്കന്നൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് ഇന്ദിരാഗാന്ധി സ്മാരക പുരസ്കാരങ്ങളും മെഡലുകളും സമ്മാനിച്ചു. മഹിള കോൺഗ്രസ് അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു, കോൺഗ്രസ് ബ്ലോക്ക് എക്‌സിക്യൂട്ടീവ് മെമ്പർ എം.കെ. ജോഷി, ബൂത്ത് പ്രസിഡന്റ് എ.ആർ.പ്രഭു, വാർഡ് പ്രസിഡന്റ് പോളി ഇട്ടൂപ്പ്, ഐ.എൻ.ടി.യു.സി. ഭാരവാഹികളായ ഇ.ടി. ബാബു, ഷിബു പാറേക്കാട്ടിൽ, സി.സി. ജോസ്, ലിസി ഡേവിസ്, ബെന്നി പാലാങ്കര, പി.വി.തോമസ്, വി.പി. അന്തോണി, വി.കെ. ആന്റണി, കെ.വി. സോമൻ എന്നിവർ സംസാരിച്ചു.