
അങ്കമാലി: കറുകുറ്റി പഞ്ചായത്ത് അംഗമായിരിക്കെ വിദേശത്ത് ജോലി ചെയ്യുന്ന നാലാം വാർഡ് മെമ്പർ ജോസ് പോൾ രാജിവെക്കണം എന്നാവശ്യപ്പെട്ട് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.പി റെജിഷ് ഉദ്ഘാടനം ചെയ്തു. കെ.കെ ഗോപി അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം പി.വി ടോമി, ലോക്കൽ സെക്രട്ടറി കെ.പി അനീഷ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, രംഗമണി വേലായുധൻ, ടേണി പറപ്പിളി, ജോണി മൈപ്പാൻ, ആൽബി വർഗീസ് എന്നിവർ സംസാരിച്ചു.