കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിന്റെ കീഴിൽ സി.ഡി.എസിൽ 'ഉജ്ജീവനം ഉപജീവനം' പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ്ഷീ പ്രസിഡന്റ് ഷീജ വിശ്വനാഥൻ അദ്ധ്യക്ഷയായി. സി.ഡി.എസ് അദ്ധ്യക്ഷ അജിത നാരായണൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു കൃഷ്ണകുമാർ, ബിന്ദു മനോഹരൻ, സി.ഡി.എസ് കൺവീനർ സൂസൻ ഷാജി,നിസ്സി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.