ഇലഞ്ഞി : കേരള സർക്കാരിന്റെ പ്രത്യേക കരുതലിന്റെ ഭാഗമായി ഉജ്ജീവനം- ഉപജീവനം പദ്ധതിയിലൂടെ 50,000 രൂപ മുതൽ മുടക്കി ഇലഞ്ഞി ഗ്രാമ പഞ്ചായത്ത്‌ 10-ആം വാർഡിലെ ലീലാ തങ്കപ്പൻ, ലീല സ്റ്റോഴ്സ് എന്ന പേരിൽ പെട്ടികട സംരംഭം ആരംഭിച്ചു. ഇലഞ്ഞി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ മാജി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ വത്സ വർഗീസ് പദ്ധതി വിശദീകരണം നടത്തി. രണ്ടാം വാർഡ് മെമ്പർ മെറിൻ ജോജി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൽസി ടോമി, നിസ്സി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.