
മൂവാറ്റുപുഴ: വാരപ്പെട്ടി പഞ്ചായത്ത് അതിർത്തിയിൽ പ്രവർത്തനം ആരംഭിക്കുന്ന റിസോഴ്സ് റിക്കവറി ഫെസിലിറ്റേഷൻ സെന്ററിനെതിരെ ആരംഭിക്കുന്ന പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുന്ന ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നതിനായി ചേർന്ന സർവ്വകക്ഷിയോഗം ആയവന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. രാജൻ കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. കാലാമ്പൂർ മിൽമ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ ജൂലിസുനിൽ അദ്ധ്യക്ഷത വഹിച്ചു. മുസിലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇലഞ്ഞിയിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.സി. അയ്യപ്പൻ, സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. വാസു, പഞ്ചായത്ത് മെമ്പർ ഉഷാരാമകൃഷ്ണൻ, അഡ്വ. കെ.എം. ഹസൈനാർ എന്നിവർ സംസാരിച്ചു.