
വൈപ്പിൻ: താമസിക്കുന്ന ഭൂമിയിലെ റവന്യൂ അവകാശം സംബന്ധിച്ച് ആശങ്കപ്പെടുന്ന മുനമ്പം തീരദേശ നിവാസികൾക്കൊപ്പമാണ് സി.പി.ഐയെന്ന് ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ പറഞ്ഞു. അവരുടെ ആശങ്ക പരിഹരിക്കാൻ പാർട്ടി ഇടപെടുന്നുണ്ട്. റവന്യു മന്ത്രി രാജനും കെ.എ. ഉണ്ണിക്കൃഷ്ണൻ എം.എൽ. എയും വിഷയം പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കെ.കെ.സത്യവൃതൻ അനുസ്മരണ സമ്മേളനം ചെറായിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദിനകരൻ.
കെ.കെ.സത്യവൃതൻ എൻഡോവ്‌മെന്റ് കെ.ജെ. പീറ്ററിന് സമ്മാനിച്ചു. മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. താരാ ദിലീപ്, പി.ഒ. ആന്റണി, അഡ്വ. എൻ.കെ ബാബു, പി.എസ്. ഷാജി എന്നിവർ സംസാരിച്ചു.