പറവൂർ: ചിറ്റാറ്റുകര ജുമാ മസ്ജിദിൽ മുൻവശം സ്ഥാപിച്ചിരിക്കുന്ന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്ത് മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മസ്ജിദിന്റെ തെക്ക് ഭാഗത്തെ മതിൽ ചാടി കടന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. ഏകദേശം 5,000 രൂപയോളം മോഷണം പോയിട്ടുണ്ട്. സി.സി ടിവി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതായി വടക്കേക്കര പൊലീസ് പറഞ്ഞു.