വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നം ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്ലേച്ചറിന്റെയും എക്‌സിക്യൂട്ടീവിന്റെയും ജൂഡീഷ്യറിയുടെയും അപചയമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ പറഞ്ഞു. മുനമ്പം കടപ്പുറത്തെ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു ബിഷപ്പ്. കോട്ടപ്പുറം രൂപത വികാരി ജനറൽ റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ, ഫാ. അജയ് കൈത്തറ, ഫാ. റോമാൻസ് ആന്റണി, പ്രൊഫ. മാർഷൽ ഫ്രാങ്ക്, കേരള കോൺഗ്രസ് (എം) നേതാവ് ജോണി നെല്ലൂർ തുടങ്ങിയവരും സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു.