വൈപ്പിൻ: സ്‌കൂൾമുറ്റം ക്യാൻ ക്യൂർ ഫൗണ്ടേഷൻ നടത്തി വരുന്ന സൗജന്യ ഡയാലിസ് പതിനായിരം തികഞ്ഞതിന്റെ ചടങ്ങ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. ജൂനിദ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. മാധവ ചന്ദ്രൻ, ഡോ. ബിനു ഉപേന്ദ്രൻ, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, അഡ്വ. ലിഗീഷ് സേവ്യർ, റസിയ ജമാൽ, വോൾഗ തെരേസ, ലൈല സുബ്രഹ്മണ്യൻ,​ പി.വി. നാരായണൻകുട്ടി ,​ കെ.കെ.വിജയൻ എന്നിവർ സംസാരിച്ചു.