u
തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പോളിയോ നിർമ്മാർജ്ജനബോധവത്കരണ സെമിനാർ റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പോളിയോ നിർമ്മാർജ്ജനബോധവത്കരണ സെമിനാർ റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ എസ്. ദിൻരാജ് അദ്ധ്യക്ഷനായി. സെക്രട്ടറി ഗിരീഷ്‌കുമാർ സംസാരിച്ചു. ബാബു കേശവൻ മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രസിഡന്റ്‌ ഡോ. ശശി, കണ്ണൻ, റെജി, രാജീവ് പി.കെ, ജയദേവൻ, ഫൈസൽ, സന്തോഷ്‌, സിബി, സീതു ശശിധരൻ, സഹദേവൻ, ഇന്ദുരാജ് മേനോൻ, വിനോദ്ബാബു, വിനയൻ,വിഷ്ണു. എസ് എന്നിവർ നേതൃത്വം നൽകി.