കോലഞ്ചേരി: ടാറിംഗിനായി വിരിച്ച മെറ്റൽ ഇളകിയത് പാരയായി. നെല്ലാട് കവലയിൽ വാഹനങ്ങൾ തെന്നി വീഴുന്നു. കിഴക്കമ്പലം റോഡ് ടാറിംഗിന്റെ ഭാഗമായാണ് ടാർ ഉപയോഗിക്കാതെ മെറ്റൽ വിരിച്ചത്. കഴിഞ്ഞ ദിവസം പത്ര ഏജന്റ് പൗലോസ് ബൈക്കുമായി തെന്നി മറിഞ്ഞു. ഇളകിയ മെറ്റൽ നീക്കി ടാറിംഗ് ശരിയായ രീതിയിൽ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.