sabu

കിഴക്കമ്പലം: അഴിമതി നടത്തുന്നവരുടെ സ്ഥാനം അറബിക്കടലിലാണെന്ന് സാബു എം. ജേക്കബ് പറഞ്ഞു. ട്വന്റി20 കുന്നത്തുനാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാർ തന്റെ പാർട്ടിയിലുണ്ടായാൽ അവരെ വച്ചുപൊറുപ്പിക്കില്ല. സ്വന്തംപാർട്ടിയിലെ അഴിമതിക്കാരിയായ പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കിയ സംസ്ഥാനത്തെ ഏക പാർട്ടി ട്വന്റ20യാണ്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 50 നിയോജക മണ്ഡലങ്ങളിൽ കമ്മി​റ്റികൾ രൂപീകരിച്ചതായി പാർട്ടി വൈസ് പ്രസിഡന്റ് വി. ഗോപകുമാർ പറഞ്ഞു. ജില്ലാ കോ ഓർഡിനേ​റ്റർ സന്തോഷ് വർഗീസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ചാർളിപോൾ, കുന്നത്തുനാട് നിയോജക മണ്ഡലം സെക്രട്ടറി ജിന്റോജോർജ്, ജിബി എബ്രാഹം എന്നിവർ സംസാരിച്ചു.