amb
കളക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധയോഗം കേരള സ്റ്റേറ്റ്108 ആംബുലൻസ് എംപ്ലോയിസ് യൂണിയൻ ജില്ലാ പ്രസിഡന്റ് എം എ അജിത് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ശമ്പള കുടിശിക നൽകണമെന്നാവശ്യപ്പെട്ട്

കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ആംബുലൻസ് ഡ്രൈവർമാരുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി​. ആംബുലൻസ് ഡ്രൈവർമാർക്ക് നൽകാനുള്ള 10 കോടിരൂപ സർക്കാർ അനുവദിച്ചിട്ടും ശമ്പളം നൽകാൻ തയ്യാറാകാത്ത കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് സമരം.

പണിമുടക്കിയ തൊഴിലാളികൾ കളക്ടറേറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തി.

യൂണിയൻ ജില്ലാ പ്രസി​ഡന്റ് എം.എ. അജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അരുൺ സിനു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ആർ. രാജേഷ്, വി.എസ്. അർച്ചന എന്നിവർ സംസാരിച്ചു.