 
മട്ടാഞ്ചേരി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം കോൺഗ്രസ് ആറാം ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണം ജില്ലാ ജനറൽ സെക്രട്ടറി അജിത്ത് അമീർബാവ ഉദ്ഘാടനം ചെയ്തു. ലിജി ദേവസി അദ്ധ്യക്ഷത വഹിച്ചു. ഹസിം ഹംസ, ഷമീർ വളവത്ത്, എം.യു. ഹാരിസ്, പി.എം. അസ്ലം, സി.എം. നവാബ് എന്നിവർ സംസാരിച്ചു.
കൊച്ചി ന്യൂറോഡ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വദിനവും സർദാർ വല്ലഭായ് പട്ടേൽ ജൻമദിനവും സംയുക്തമായി ആചരിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുൽ കാദർ ജബ്ബാർ അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പ്രസിഡന്റ് പി.എച്ച്. നാസർ ഉദ്ഘാടനം ചെയ്തു നേതാക്കളായ കെ.എസ്. അജി, പി.എ. അബ്ദുൽ കാദർ, പി.കെ. മുജീബ് റഹ്മാൻ, ഇ. ജെ. ഡാനി, സി.എ. ഷമീർ, ഫൈസൽ അബ്ദുൽ അസീസ്, സുഗുണൻ എന്നിവർ പ്രസംഗിച്ചു.