1
സ്തനാർബുദ നി​ർണയക്യാമ്പ് ഡപ്യൂട്ടി മേയർ കെ. എ. അൻസിയ ഉദ്ഘാടനം ചെയ്യുന്നു

മട്ടാഞ്ചേരി: എഡ്രാക് കൊച്ചി മേഖലാ വനിതാ കമ്മി​റ്റിയുടെയും വൈ.ഡബ്ല്യു.സി.എ ഫോർട്ടുകൊച്ചി​യുടെയും സംയുക്താഭിമുഖ്യത്തിൽ രാജഗിരി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സ്തനാർബുദ നിർണയക്യാമ്പ് നടത്തി. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ ഉദ്ഘാടനം ചെയ്തു. ബെറ്റ്സ ബ്ലെയ്സി അദ്ധ്യക്ഷയായി​. സബ് കളക്ടർ കെ. മീര, കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ, ഡോ.എറീക്ക എഡ്വേർഡ്, തങ്കമണി, ഐ.ജെ. ജോളി, ഡോ. അനൂപ് ഫ്രാൻസി​സ്, അനിത ഫെർണാണ്ടസ്, ജോയ്സ് ആന്റണി എന്നിവർ സംസാരി​ച്ചു. ഡോ. അമൃത ബോധവത്കരണ ക്ലാസ് നയിച്ചു.