
കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ എട്ടാമത് ടാറ്റാ സ്റ്റീൽസ് ടി-20 ടൂർണമെന്റ് ഇന്ന് ആരംഭിക്കും. ക്രിക്കറ്റ് കോച്ചും രഞ്ജി ക്രിക്കറ്റ് മുൻ താരവുമായ എസ്. മനോജ് ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് പാലസ് ഓവലിൽ നടക്കുന്ന ടൂർണമെന്റ് മൂന്നിന് സമാപിക്കും. കിംഗ്സ് തൃപ്പൂണിത്തുറ, ഗ്രേറ്റർ കൊച്ചിൻ തൊടുപുഴ, കൊച്ചി റോയൽസ്, കടവന്ത്ര ശ്രീനരസിംഹം, തൃശൂർ വടക്കുംനാഥൻ, തൃപ്പൂണിത്തുറ റോയൽസ്, തൃശൂർ ശക്തൻ, തൃശൂർ അമ്പാടി തുടങ്ങിയ ചാപ്ടറുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഹിന്ദു ഇക്കണോമിക് ഫോറം ടി-20 ടൂർണമെന്റ് ചെയർമാൻ കെ.എസ്. രാമകൃഷ്ണൻ അറിയിച്ചു.