നിസ്സഹായരുടെ ശബ്ദമായിരുന്നു ബാവാ തിരുമേനിയെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർത്ഥി കാലഘട്ടം മുതലേ തനിക്ക് ബാവയുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും തന്റെ ഉയർച്ചകളിൽ എന്നും ബാവയുടെ കരുതലും സഹായവും ഉണ്ടായിരുന്നുവെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ അനുസ്മരിച്ചു