ചോറ്റാനിക്കര: രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാനയോഗം സംസ്ഥാന പ്രസിഡന്റ് ഒ.പി. ഷീജയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. യോഗത്തിൽ ഉഷ രായരോത്ത്, സുജാ ബാലുശേരി, കാവ്യ പ്രദീപ്, ഷീജ തൃക്കരി​പ്പൂർ, നിഷാകുമാരി, ചന്ദ്രിക പതായന്റെവിട, കുട്ടിയമ്മ കേശവൻ, ജയാ സന്തോഷ് മോഹൻ, മായാകുമാരി എന്നിവർ പങ്കെടുത്തു.