
ദക്ഷിണ കൊറിയയോ സഖ്യകക്ഷിയായ അമേരിക്കയോ ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ ആണവായുധം പ്രയോഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. പ്യോങ്യാങിലെ സൈനിക പരിശീലന കേന്ദ്രം സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഉൻ. ഉത്തരകൊറിയ ആണവായുധം ഉപയോഗിക്കാൻ മുതിർന്നാൽ അത് ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ അന്ത്യം കുറിക്കുന്ന നടപടി ആയിരിക്കുമെന്ന് ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് യുൻ സുക് സോൾ മുന്നറിയിപ്പ് നൽകിയിരുന്നു.