
പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടിൽ നിന്ന് ആറുവർഷം മുമ്പ് കാണാതായ കോളേജ് വിദ്യാർത്ഥിനി ജെസ്ന ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് അന്വേഷണ ഏജൻസികൾക്ക് ഇതുവരെ വ്യക്തതയില്ല. ആളുകളെ കാണാതാകുന്ന കേസുകളിൽ, ഏഴു വർഷത്തിന് ഉള്ളിൽ കണ്ടെത്താൻ ആയില്ലെങ്കിൽ മരിച്ചതായി കരുതാം എന്ന് ഭാരതീയ ന്യായ സംഹിത പറയുന്നത്. അതായത്, ഒരു വർഷംകൂടി കഴിഞ്ഞാൽ ആ പെൺകുട്ടി മരിച്ചതായി കരുതേണ്ടിവരും.