logic

കൊച്ചി: സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ്പും ലോജിക് സ്കൂൾ ഒഫ് മാനേജ്മെന്റും വിദ്യാർത്ഥികൾക്കായി കൊമേഴ്‌സിൽ പ്രൊഫഷണൽ കോഴ്സുകൾ ആരംഭിക്കുന്നു. സി.എ ഫൗണ്ടേഷൻ, സി.എ.ടി (സി.എം.എ-ഇൻഡ്) എന്നിവയാണ് നിലവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വിശദമായ വിവരങ്ങൾ സ്കൂളുകളിൽ അസാപ്പിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അറിയിക്കും. അസാപ്പിന്റെ വിവിധ ജില്ലകളിലെ കാമ്പസുകളിലൂടെ കോഴ്സുകളിൽ ചേരാം. കുറഞ്ഞ ഫീസ്, ഫ്ലെക്‌സിബിൾ ലേണിംഗ് ഓപ്ഷനുകൾ, ബാങ്ക് വായ്‌പകൾ എന്നിവ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താം. പുതിയ പങ്കാളിത്തത്തിലൂടെ വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ സഹായിക്കും.