muthoot

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ആഗോള മീഡിയം ടേം നോട്ട് പ്രോഗ്രാമിലൂടെ സീനിയർ സെക്വേർഡ് നോട്ടുകൾ പുറത്തിറക്കി
40 കോടി ഡോളർ സമാഹരിച്ചു. ഏകദേശം 3350 കോടി രൂപയ്ക്ക് തുല്യമായ തുകയാണിത്. 125ൽ അധികം നിക്ഷേപകർ പങ്കെടുത്തു. ഡ്യൂഷെ ബാങ്കും സ്റ്റാൻഡേർഡ്ചാർട്ടേഡ് ബാങ്കുമാണ് ഇഷ്യൂ കൈകാര്യം ചെയ്തത്. നിക്ഷേപനിര വിപുലമാക്കാൻ നടപടി സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.