mor-baselios-thomas

ശ്രേ​ഷ്ഠ​ ​കാ​തോ​ലി​ക്കാ​ ബാ​വ​ ​ബ​സേ​ലി​യോ​സ് ​തോ​മ​സ് ​പ്ര​ഥ​മ​ന്റെ വിയോഗത്തിലൂടെ​ യാ​ക്കോ​ബാ​യ​ ​സു​റി​യാ​നി​സ​ഭ​യ്ക്ക് അതിന്റെ നാഥനെ നഷ്ടമായിരിക്കുന്നു. അവസാന ശ്വാസം വരെയും സഭയ്ക്കും വിശ്വാസികൾക്കുമായി ജീവിതം സമർപ്പിച്ച ആത്മീയാചാര്യനായിരുന്നു ശ്രേഷ്ഠ ബാവ. യാക്കോബായ സഭ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ വേളയിലാണ് സഭയെ നയിക്കാനായി ബാവ എത്തിയത്. മ​ല​ങ്ക​ര​ ​സു​റി​യാ​നി​സ​ഭ​ ​ര​ണ്ടാ​യ​പ്പോ​ൾ​ ​അ​ന്തോ​ഖ്യാ​ സിം​ഹാ​സ​ന​ത്തി​ൽ​ ​വിശ്വാസമർപ്പിച്ച് ​ ​യാ​ക്കോ​ബാ​യ​സ​ഭ​ ​ന​ട​ത്തി​യ​ ​പോ​രാ​ട്ട​ങ്ങ​ളു​ടെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യി​രു​ന്നു​ ​അദ്ദേഹം. നീ​തി​തേ​ടി സഭാങ്കണം മുതൽ സെക്രട്ടേറിയറ്റ് വരെ ​​ ​ന​ട​ത്തി​യ​ ​പ്രക്ഷോഭ​ങ്ങ​ളി​ൽ​ ​ ​പ​ങ്കെ​ടു​ത്തു.​ ​വെ​ല്ലു​വി​ളി​ക​ളു​ടെ​ ​കാ​ല​ത്ത് ​സ​ഭ​യ്ക്ക് ​നി​യ​മ​പ​ര​മാ​യ​ ​അ​ടി​ത്ത​റ​ ​ഉ​റ​പ്പി​ക്കുന്നതിലും​ ​ ​വലിയ പങ്ക് വ​ഹി​ച്ചു. രണ്ടു പതിറ്റാണ്ടിലേറെക്കാലം യാക്കാബായ സഭയുടെ ഇടയനായിരുന്നു.

അസാമാന്യമായ ചങ്കൂറ്റവും അടിയുറച്ച വിശ്വാസവും അചഞ്ചലമായ നിലപാടുകളും ബാവയെ എന്നും ശ്രദ്ധേയനാക്കി. ചെ​റു​പ്പം​ ​മു​ത​ലേ​ ​ദൈവവി​ശ്വാ​സി​യും​ ​ആ​ത്മീ​യ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ആകൃഷ്ട​നു​മാ​യി​രു​ന്നു.​ ​പ​ള്ളി​യി​ലെ​ ​വേ​ദ​പാ​ഠ​ത്തി​ലും​ ​പ്രാ​ർ​ത്ഥ​ന​ക​ളി​ലും​ ​പ​ങ്കെ​ടു​ത്തു. നാ​ലാം​ ​ക്ളാ​സി​ൽ​ ​പ​ഠ​നം​ ​നി​റു​ത്തേ​ണ്ടി​വ​ന്നെ​ങ്കി​ലും​ ​അ​റി​വു നേടുന്നതിലും ​ ​ആ​ത്മീ​യ​ജ്ഞാ​നം കൈവരിക്കുന്നതിലും ഉത്സാഹം കാട്ടിയ തോമസിനെ കാ​ലം​​ചെ​യ്ത​ ​ശ്രേ​ഷ്ഠ​ ​കാ​തോ​ലി​ക്കാ​ബാ​വ​ ​ബ​സേ​ലി​യോ​സ് ​പൗ​ലോ​സ് ​ദ്വി​തീ​യ​ൻ​ ക​ണ്ട​നാ​ട് ​ഭ​ദ്രാ​സ​ന​ത്തി​ൽ​ ​മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന​ ​കാ​ല​ത്ത് ​ ​ചേർത്തുപിടിക്കുകയായിരുന്നു. അ​ദ്ദേ​ഹ​മാ​ണ് ​തോ​മ​സി​നെ​ ​ആ​ദ്ധ്യാ​ത്മി​ക​ത​യുടെ വെളിച്ചം കാട്ടി പൗരോഹിത്യത്തിന്റെ വിശുദ്ധ പാതയിലേക്കുയർത്തിയത്. ഓ​മ​ല്ലൂ​ർ​ ​മാ​ർ​ ​ഇ​ഗ്‌​നേ​ഷ്യ​സ് ​ദ​യ​റാ​യി​ൽ​ ​വൈ​ദി​ക​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കി.​ ​​

ആത്മീയ ജീവിതത്തിന്റെ വഴികൾ ​ദന്തഗോപുരങ്ങളിലല്ല,​ മനുഷ്യന്റെ നിത്യജീവിതത്തിൽ അവനോടൊപ്പം നടക്കുന്നതിലാണെന്ന് സ്വജീവിതത്താൽ തോമസ് പ്രഥമൻ ബാവ തെളിയിച്ചു. ഒപ്പം വിദേ​ശ​ഭാ​ഷ​ക​ളിലടക്കം ആർജ്ജിച്ചെടുക്കാവുന്ന അറിവിന്റെ ഔന്നത്യങ്ങളെല്ലാം കയ്യടക്കി. ​67​ ​​രാ​ജ്യ​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.​ ​​ പ്ര​ഭാ​ഷ​ക​ൻ,​ ​ധ്യാ​ന​ഗു​രു​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​വൈശിഷ്ട്യം തെ​ളി​യി​ച്ചു.​ ബൈ​ബി​ളി​ൽ​ ​അ​ഗാ​ധ​മാ​യ​ ​പാ​ണ്ഡി​ത്യം​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു.​ ​വ​ച​ന​ങ്ങ​ൾ​ ​കാ​ണാ​പ്പാ​ഠ​മാ​യി​രു​ന്നു.​ ​അപാരമായ മനുഷ്യസ്നേഹം പ്രകടമാക്കി. ബാവയുടെ പ്രാർത്ഥനകൾ വിശ്വാസികൾക്ക് അമൃതായിരുന്നു.​ ​

ഒരിക്കൽ പരിചയപ്പെട്ടവരെ​ ​പി​ന്നീ​ട് ​കാ​ണു​മ്പോ​ൾ​ ​പേ​രു ചൊല്ലി ​വി​ളി​ക്കാ​നു​ള്ള​ ​ഓ​ർ​മ്മ​ശ​ക്തി​ ​അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. മുഖ്യമന്ത്രി മുതൽ പഞ്ചായത്ത് മെമ്പർ വരെ ആ പരിചിത വലയത്തിൽ ഉൾപ്പെട്ടിരുന്നു. ഇതര മതനേതാക്കളുമായും സന്യാസ സമൂഹവുമായും ഉറ്റബന്ധം പുലർത്തി. വാർദ്ധക്യസഹജമായ അസുഖത്താൽ ഭരണച്ചുമതല ഒഴിഞ്ഞ അദ്ദേഹത്തിന്റെ അന്ത്യം 95-ാം വയസിലായിരുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നതു പോലെ അദ്ദേഹം നന്നായി പൊരുതി, ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തു.

ശ്രേഷ്ഠമായ ആ ഓർമ്മകൾക്കു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു.