
കട്ടപ്പന : സെന്റ് ജോർജ് ഹൈസ്‌കൂളിൽ 1964 - 1980 കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടത്തി. സംഗമം ഫാ. ജോസ് മാത്യു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന ചെയർമാൻ ജോസ് കലയത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോർജ് സ്‌കൂൾ എച്ച്.എസ് ഹെഡ് മാസറ്റർ ബിനു മോൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.പൂർവ്വ വിദ്യാർത്ഥികളായ ജോൺ വി ജോൺ, ജോയി ആനി തോട്ടം, അഡ്വ. ഇ.എം. ആഗസ്റ്റി,ജോയി വെട്ടിക്കുഴി, തോമസ് രാജൻ ,അഡ്വ. തോമസ് പെരുമന , കെ .വി വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചുപൂർവ്വ വിദ്യാർത്ഥികളും കലാകായിക രംഗത്ത് സംസ്ഥാനതലത്തിലും മറ്റും മികവ് പുലർത്തിയവരുമായ ജോസഫ് ചിലമ്പൻ ,ജോസ് വെട്ടിക്കുഴ , ജി.കെ പന്നാംകുഴി എന്നിവരെ ആദരിച്ചു.