
തൊടുപുഴ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലും പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയും ചേർന്ന് ജില്ലയിലെപൊലീസ് ഉദ്യോഗസ്ഥർക്കും  കുടുംബാംഗങ്ങൾക്കുമായി മെഡിക്കൽ ക്യാമ്പും ഹൃദയാരോഗ്യ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. മെഡിക്കൽ പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ആരോഗ്യ മേഖലയിലെ വിവിധ സേവന - ക്ഷേമ പ്രവർത്തനങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കുന്നതുവഴി ഹോസ്പിറ്റലിന്റെ സാമൂഹ്യ പ്രതിബദ്ധത തന്നെയാണ് പ്രതിഫലിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.  പ്രിവിലേജ് കാർഡിന്റെ ഉദ്ഘാടനം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ് കുമാറിന് നൽകിക്കൊണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സി. മേഴ്സി കുര്യൻ നിർവഹിച്ചു. ജില്ലയിലെ ട്രാഫിക് പൊലീസ് യൂണിറ്റുകൾക്ക് നൽകുന്ന കുടകൾ നഴ്സിങ് സൂപ്രണ്ട്സി.മേരി ആലപ്പാട്ട് വിതരണംചെയ്തു . ഹോസ്പിറ്റൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സി.ജിബി മാത്യു സ്വാഗതമാശംസിച്ച ചടങ്ങിൽ തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സന്തോഷ്കുമാർ, ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജോളി ജോർജ്, പൊലീസ് അസോസിയേഷൻ പ്രസിഡൻ്റ് അനീഷ് കുമാർ, സെക്രട്ടറി മനോജ് കുമാർ, കെ.പി.ഒ.എ. സെക്രട്ടറി സനൽകുമാർ, സ്റ്റേറ്റ് ട്രഷറർ കെ. എസ് .ഔസേപ്പ് എന്നിവർ സംസാരിച്ചു. പോലീസ് ഉദോഗസ്ഥർക്കായി ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് നടത്തിയ സെമിനാറിന് ഹോസ്പിറ്റൽ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ് ഡോ .ഷിജി തോമസ് വർഗീസ് നേതൃത്വം നൽകി.