തൊടുപുഴ : സംസ്ഥാന സർക്കാർ ജീവനക്കാരുടെ കലാ സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി എൻ. ജി. ഒ യൂണിയൻ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി നടത്തുന്ന ജില്ലാതല കലോത്സവം ഞായറാഴ്ച്ച മുട്ടം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടത്തും. 27 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിന് മുന്നോടിയായിട്ടാണ് ജില്ലാ തല കലോത്സവം നടത്തുന്നത്.

ലളിതഗാനം, ശാസ്ത്രീയ സംഗീതം, കവിതാ പാരായണം, മാപ്പിളപ്പാട്ട്, മോണോ ആക്ട്, നാടോടി നൃത്തം, മിമിക്രി, നാടൻപാട്ട്, ഒപ്പന, തിരുവാതിര, മൂകാഭിനയം എന്നിവയും ഉപകരണ സംഗീത മത്സര ഇനങ്ങളിൽ തബല, ചെണ്ട, മൃദംഗം, വയലിൻ, ഓടക്കുഴൽ എന്നിവയും രചനാ മത്സര ഇനങ്ങളിൽ പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ്/ജലചായം, കാർട്ടൂൺ, കഥാരചന, കവിതാ രചന എന്നിവയിലും മത്സരങ്ങൾ നടക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജീവനക്കാർക്ക് അതത് ഏരിയ കമ്മിറ്റികൾ വഴി നിർദ്ദിഷ്ട മാതൃകയിൽ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 94470 29328,9496434653 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാർ അറിയിച്ചു.