വെങ്ങല്ലൂർ : ആരവല്ലിക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഇന്ന് മുതൽ പതിമൂന്ന് വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് ദുർഗ്ഗാദേവിക്കും ഭദ്രകാളിക്കും വിശേഷാൽ അർച്ചനകളും പൂജകളും ഉണ്ടാകും.10 ന് വൈകിട്ട് പൂജവയ്പ്, 13 ന് രാവിലെ പൂജയെടുപ്പ് നടക്കും. ദുർഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി നാളുകളിൽ പ്രത്യേക പൂജകളും അർച്ചനകളും നടക്കും. സാരസ്വതമന്ത്രാർച്ചന, വിദ്യാഗോപാല മന്ത്രാർച്ചന എന്നിവയാണ് പ്രധാന വഴിപാടുകൾ. വിജയദശമിയോട് അനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.