തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം4 മുതൽ 13 വരെ പ്രഭാഷണത്തോടും വിവിധ കലാപരിപാടികളോടും പതിവ് ആചാരങ്ങളോടുകൂടിനടത്തും. പ്രഭാഷണം പാഞ്ചജന്യം ഓഡിറ്റോറിയത്തിലും കലാപരിപാടികൾ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. 10ന് പൂജവെയ്പ്പ്, 12ന് മഹാനവമി - ആയുധപൂജ, 13ന് രാവിലെ വിജയദശമി-പൂജയെടുപ്പ്, കുട്ടികളെ എഴുത്തിനിരുത്ത് എന്നീ പ്രധാന ചടങ്ങുകൾക്കും നവരാത്രിയുടെ ഭാഗമായി നടത്തുന്ന കലാപരിപാടികൾക്കുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 4 ന് വൈകിട്ട് 5.30 ന് മുൻ ഡി.ജി.പി ഡോ. ജേക്കബ് തോമസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് കൃഷ്ണഹരിദാസ് അവതരിപ്പിക്കുന്ന സോപാന സോപാനസംഗീതം. ശനി യാഴ്ച്ച രാവിലെ ലളിതാസഹസ്രനാമജപം, വൈകിട്ട് 5ന് ഹരിദാസ് മേതിരിയുടെ ദേവീമഹാത്മ്യ പ്രഭാഷണം, തുടർന്ന് ഭക്തിഗാനസുധ. 6ന് വൈകിട്ട് 6.45 ശ്രീ. ഭരത്രാജ് ചെന്നൈ അവതരിപ്പിക്കുന്ന കർണാടിക് മ്യൂസിക്, 7ന് വൈകിട്ട് 5ന് എം.ജി. രാജശേഖരന്റെ ദേവീമഹാത്മ്യ പ്രഭാഷണം, തുടർന്ന് അഷ്ടപദി, ഡാൻസ്, 7.15 മുതൽ ശ്രീസത്യസായി സേവാ സമിതിയുടെ ഭജന, 8 ന് വൈകിട്ട് 6.45 ന് ഭക്തിഗാനസുധ, 9 ന് വൈകിട്ട് 50ന് ദേവീമഹാത്മ്യപ്രഭാഷണം ഡോ. സി.ടി. ഫ്രാൻസീസ് (റിട്ട. പ്രൊഫസർ, സംസ്‌കൃത വിഭാഗം മേധാവി, സെന്റ് തോമസ് കോളേജ് പാലാ), തുടർന്ന് ഡാൻസ്,10 ന് (പൂജവയ്പ്പ്) രാവിലെ 6ന് ലളിതാസഹസ്രനാമം, ദേവീമാഹാത്മ്യപ്രഭാഷണം, വൈകിട്ട് 6.45 ന് രാധാമാധവം തൊടുപുഴ അവതരിപ്പിക്കുന്ന തിരുവാതിര, 11 ന്ല ളിതാസഹസ്രനാമജപം, വൈകിട്ട് ക്ഷേത്രം തന്ത്രി കാവനാട്ട് രാമൻ നമ്പൂതിരിപ്പാടിന്റെ ദേവീമഹാത്മ്യ പ്രഭാഷണം, 6.45 ന് ഡാൻസ്, 7.20 ന് ഭക്തിഗാനസുധ, 12 ന് - ആയുധപൂജ രാവിലെ 6ന് ലളിതാസഹസ്രനാമജപം, വൈകിട്ട് 5ന് ഇരളിയൂർ അരുണൻ നമ്പൂതിരിയുടെ ദേവീമഹാത്മ്യപ്രഭാഷണം, 6.45ന് ഭക്തിഗാനസുധ, 13ന് വിജയദശമി, പൂജയെടുപ്പ്, എഴുത്തിനിരുത്ത്, രാവിലെ 6.30 മുതൽ സംഗീതാർച്ചന, സംഗീതവിദ്യാരംഭം, സംഗീതസദസ്, പഞ്ചരക്തനാലാപനം, തുടർന്ന് സൽജൻ കൃഷ്ണ തൊടുപുഴ അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിക്കുമെന്ന് ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര എന്നിവർ അറിയിച്ചു.