തൊടുപുഴ: ന്യൂനപക്ഷ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടുകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരായും ക്രിമിനൽ ധിക്കാരഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരായും മുസ് ലിം ലീഗ് നടത്തിവരുന്ന സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെ എം എ ഷുക്കൂർ , ജനറൽ സെക്രട്ടറി കെ.എസ് സിയാദ് എന്നിവർ അറിയിച്ചു. തൊടുപുഴ, അടിമാലി, കുമളി, നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലാണ് സദസ് സംഘടിപ്പിക്കുന്നത്.സമരത്തെ അഭിവാദ്യം ചെയ്ത് പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ സംസാരിക്കും.