തൊടുപുഴ : മർച്ചന്റ് ട്രസ്റ്റിന്റെ 2024-2026 വർഷങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പൊതുയോഗം20ന് രാവിലെ 11 ന് തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ വച്ച് നടത്താൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. അഡ്വ. ബോബി ജോർജിനെ ഇലക്ഷൻ ചുമതലയ്ക്കായി നിയമിച്ചു. മർച്ചന്റ് ട്രസ്റ്റ് പ്രസിഡന്റ് പി.എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സജിപോൾ സ്വാഗതവും ട്രഷറർ ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റ്റി.സി. രാജു ,വെൽഫയർ സൊസൈറ്റി പ്രസിഡന്റ് സി.കെ. അബ്ദുൾ ഷെരീഫ്, അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, ട്രഷററർ പി.കെ. അനിൽ കുമാർ, ടോമി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. വയനാട് ദുരന്തത്തിന് ഇരയായവർക്ക് 50,000 രൂപ ധനസഹായം നൽകാനും യോഗം തീരുമാനിച്ചു.