കട്ടപ്പന : കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 ന് ഗാന്ധി സ്‌ക്വയറിൽ ഗാന്ധി സ്മൃതി സംഗമം നടക്കും. എ.ഐ.സി.സി അംഗം ഇ .എം അഗസ്റ്റി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തും.പരിപാടിയിൽ നഗരത്തെ ശുചിയാക്കുന്ന നഗരസഭ ശുചീകരണ തൊഴിലാളികളെ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ആദരിക്കും.