തൊടുപുഴ: ഇന്ത്യൻ ആന്റി കറപ്ഷൻ മിഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ഗാന്ധിജയന്തി വാരാചരണ പരിപാടികളുടെ ജില്ലാ തല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുട്ടം ഐ.ടി.സിയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ഷിബു കെ. തമ്പി അദ്ധ്യക്ഷത വഹിക്കും. ശുചീകരണ പ്രവർത്തനങ്ങളും സെമിനാറും സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. സന്തോഷ് കൃഷ്ണൻ, ഉസ്താദ് ഖാലിദ് സഖാഫി, എ.എം. റെജിമോൻ, ടി.പി. സന്തോഷ്‌കുമാർ പി. അഞ്ജലി എന്നിവർ പ്രസംഗിക്കും.